ഒരു കാലത്ത് വായനശാലകള്‍ ഗ്രാമങ്ങളുടെ സര്‍വ്വകലാശാലകള്‍ എന്നറിയപ്പെട്ടിരുന്നു. അവിടുത്തെ സാമൂഹിക സാംസ്കാരിക ബൗദ്ധിക ഉന്നമനത്തിന്‍റെ ജീവനാഢികളായിരുന്നു ഓരോ വായനശാലകളും. പണ്ഡിതന്‍ എന്നോ പാമരന്‍ എന്നോ വേര്‍തിരിവില്ലാതെ എല്ലാവരും ഒത്തുകൂടുകയും ആകാശത്തിന് കീഴിലുളള എല്ലാ അറിവുകളെ കുറിച്ചും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായിരുന്നു അക്കാലത്ത് വായനശാലകള്‍.കേരളത്തിലെ ഓരോ വായനശാലകളിലും ലോകത്തിലെ മികച്ച എഴുത്തുകളും എഴുത്തുകാരും വായിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും വിലയിരുത്തിപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും അതിലൂടെ അന്നാട്ടിലെ അബാലവൃത്തം ആളുകളും സംസ്കാരത്തിന്‍റെ വക്താക്കള്‍ ആക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു. ആളുകളുടെ സാഹിത്യ സര്‍ഗ്ഗാത്മക നിപുണതകളുടെ പ്രോത്സാഹിപ്പിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും അതിലൂടെ ഇരുത്ത
വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറി പ്രവര്‍ത്തിക്കുന്നത് കോട്ടയം ജില്ലയിലെ 78 കുടുംബശ്രീ സിഡിഎസുകളിലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് മാത്രമാണ്. ഇപ്രകാരം അംഗങ്ങളായ കുട്ടികള്‍ക്ക് മാത്രമേ ഈ ലൈബ്രറിയുടെ സേവനം ലഭ്യമാകൂ. ഒരു മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെ ജില്ലയിലെ 5 സിഡിഎസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മാസ്റ്റര്‍ ലൈബ്രറികളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറികളില്‍ ആ സമയം ലഭ്യമാണെങ്കില്‍ വായനശാലയുടെ ഡെലിവറി ടീം പരമാവധി ഒരു ദിവസത്തിനുളളില്‍ കുട്ടികളിലെ വീടുകളില്‍ എത്തിച്ച് നല്‍കുന്നു. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് സാമൂഹിക വികസനം ജില്ലാ, ബ്ലോക്ക,് സിഡിഎസ്, റിസോഴ്സ് പേഴ്സണ്‍ മേഖലകളിലുളള പ്രത്യേക ടീമാണ്. നിലവില്‍ ജില്ലയില്‍ പൂഞ്ഞാര്‍, മുണ്ടക്കയം, ഏറ്റുമാനൂര്‍, വിജയപുരം, മറവന്‍തുരുത്ത് എന്നീ 5 കുടുംബശ്രീ സിഡിഎസുകളില്‍ മാസ്റ്റര്‍ ലൈബ്രററികള്‍ പ്രവര്‍ത്തിക്കുന്നു.