ലൈബ്രറി

വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറി പ്രവര്‍ത്തിക്കുന്നത് കോട്ടയം ജില്ലയിലെ 78 കുടുംബശ്രീ സിഡിഎസുകളിലും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അംഗങ്ങളായ കുട്ടികള്‍ക്ക് മാത്രമാണ്. ഇപ്രകാരം അംഗങ്ങളായ കുട്ടികള്‍ക്ക് മാത്രമേ ഈ ലൈബ്രറിയുടെ സേവനം ലഭ്യമാകൂ. ഒരു മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെ ജില്ലയിലെ  5 സിഡിഎസുകളില്‍ സ്ഥാപിച്ചിരിക്കുന്ന മാസ്റ്റര്‍ ലൈബ്രറികളില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുളള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറികളില്‍ ആ സമയം ലഭ്യമാണെങ്കില്‍ വായനശാലയുടെ ഡെലിവറി ടീം പരമാവധി ഒരു ദിവസത്തിനുളളില്‍ കുട്ടികളിലെ വീടുകളില്‍  എത്തിച്ച് നല്‍കുന്നു. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് സാമൂഹിക വികസനം ജില്ലാ, ബ്ലോക്ക,് സിഡിഎസ്, റിസോഴ്സ് പേഴ്സണ്‍ മേഖലകളിലുളള പ്രത്യേക ടീമാണ്. നിലവില്‍ ജില്ലയില്‍ പൂഞ്ഞാര്‍, മുണ്ടക്കയം, ഏറ്റുമാനൂര്‍, വിജയപുരം, മറവന്‍തുരുത്ത് എന്നീ 5 കുടുംബശ്രീ സിഡിഎസുകളില്‍ മാസ്റ്റര്‍ ലൈബ്രററികള്‍ പ്രവര്‍ത്തിക്കുന്നു. 

LOCATE LIBRARY