വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറിയുടെ ഭാഗമായി ജില്ല, ബ്ലോക്ക്, സിഡിഎസ്തലത്തില്‍ ബാലസഭ കുട്ടികളുടെ സര്‍ഗാത്മ, സാഹിത്യ, നിപുണതകള്‍ ഉണര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിവിധങ്ങളായ പരിപാടികള്‍, മത്സരങ്ങള്‍, സെമിനാറുകള്‍, മേളകള്‍ സംഘടിപ്പിക്കാന്‍ ജില്ലാമിഷന്‍ പദ്ധതിയിടുന്നു. ഇത്തരം പരിപാടികള്‍ വിജയികളാകുന്ന ബാലസഭ കുട്ടികളെ ഹീറോസായി തെരഞ്ഞെടുത്ത് ഇവരുടെ വിവരങ്ങള്‍ വായനശാല ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് ലൈബ്രറിയുടെ വെബ് സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കുന്നു.